ബലി പെരുന്നാള്‍ ജൂലൈ ഒൻപതിന്; ഇന്റർനാഷണൽ ആസ്ട്രോണമി സെന്റർ

  • 28/06/2022

കുവൈത്ത് സിറ്റി: ഈദ് അൽ അദ്ഹയുടെ ആദ്യ ദിനം ജൂലൈ ഒമ്പതാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇന്റർനാഷണൽ ആസ്ട്രോണമി സെന്റർ അറിയിച്ചു. മിക്ക ഇസ്ലാമിക രാജ്യങ്ങളും ജൂൺ ഒന്ന് ബുധനാഴ്ചയാണ് ദുൽഖഅദ മാസം ആരംഭിച്ചത്. ദുൽ ഹജ്  ഈ 29 മുതൽ നിരീക്ഷിക്കുമെന്ന്  സെന്റർ അറിയിച്ചു.. ഒരു ഇസ്ലാമിക രാജ്യത്ത് നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രക്കല കാണുന്നത് സാധ്യമല്ല. പശ്ചിമേഷ്യയിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള ദൂരദർശിനി ഉപയോഗിച്ചും ഇത് സാധ്യതമല്ല. നിരവധി രാജ്യങ്ങളിൽ ദു അൽ ഹജ് മാസത്തിന്റെ ആദ്യ ദിനം ജൂൺ 30 ആകാനാണ് സാധ്യത. ജൂലൈ എട്ട് വെള്ളിയാഴ്ച അറഫാത്തിന്റെ ഇടവേളയായിരിക്കുമെന്നും സെന്റർ പ്രസ്താവനയിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News