ഏയ്ഡ്സ് ബാധിച്ചവർക്കായി 1.6 മില്യൺ മൂല്യമുള്ള മരുന്നുകൾ വാങ്ങാൻ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 28/06/2022

കുവൈത്ത് സിറ്റി: എയ്ഡ്‌സ് ചികിത്സയ്ക്കായി മരുന്നുകൾ വാങ്ങുന്നതിനായി 1.6 മില്യൺ ദിനാർ വിലമതിക്കുന്ന മൂന്ന് കരാറുകൾ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ചികിത്സയ്ക്കായി 359,400 ദിനാർ മൂല്യമുള്ള ഗുളികകൾ വാങ്ങുന്നതിനുള്ള കരാറിന് റെഗുലേറ്ററി അധികാരികളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. 

കുവൈത്തിലെ എയ്ഡ്‌സ് കേസുകളുടെ നിരക്ക് സാധാരണവും പ്രതീക്ഷിക്കുന്നതുമായ നിലയിലുള്ളതാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഏറ്റവും പുതിയ അന്താരാഷ്ട്ര പ്രോട്ടോക്കോളുകളും ശുപാർശകളും അനുസരിച്ച് ക്ഷയരോഗികൾക്കും എച്ച്ഐവി ബാധിച്ചവർക്കും ലബോറട്ടറി പരിശോധന നടത്തുന്നതിനുള്ള അംഗീകാരം ഉണ്ടെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News