അധ്യാപകരായ പ്രവാസികളുടെ റെസിഡൻസി പുതുക്കൽ; കുവൈറ്റ് പാസ്‌പോർട്ട് വകുപ്പ് ജീവനക്കാർക്ക് പരിശീലന കോഴ്‌സ്

  • 28/06/2022

കുവൈത്ത് സിറ്റി: സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകർക്ക് റെസിഡൻസി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മേഖലകളിലെ പാസ്‌പോർട്ട് വകുപ്പുകളിലെ ജീവനക്കാർക്കായി പരിശീലന കോഴ്‌സുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി രാജാ ബൗർക്കി അറിയിച്ചു. നടപടിക്രമങ്ങൾ സുഗമമാക്കുകയും ലളിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മേഖലകളിൽ ഈ സേവനം നൽകാൻ ആഭ്യന്തര മന്ത്രാലയവുമായി മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്നും ഇത് പ്രവാസികൾക്കുള്ള ഇടപാടുകൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് കാരണമാകുമെന്നും ബൗർക്കി വിശദീകരിച്ചു.

വിദ്യാഭ്യാസ മേഖലകളിലെ പാസ്‌പോർട്ട് വകുപ്പുകളിലെ എല്ലാ ജീവനക്കാർക്കും റെസിഡൻസി ആവശ്യങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം ഉപയോഗിക്കുന്ന പ്രോഗ്രാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരെ അറിയിക്കുന്നതിനായാണ് ഈ പരിശീലന കോഴ്‌സുകൾ സംഘടിപ്പിക്കുന്നത്. ഒപ്പം ഇടപാടുകൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്കായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടാകും. കൊവിഡ് മഹാമാരി ആരംഭിച്ചത് മുതൽ ഇതുവരെ ഈ സേവനം നൽകുന്നതിൽ ആഭ്യന്തര മന്ത്രാലയം വളരെ സഹകരണമാണ് നൽകിയിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News