മരുമകനെ ഡംബെൽ കൊണ്ട് അടിച്ച കേസ്; കുവൈറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർക്ക് 10 വർഷം കഠിന തടവ്

  • 28/06/2022

കുവൈത്ത് സിറ്റി: മരുമകനെ ഡംബെൽ ഉപയോഗിച്ച് മർദിച്ച കേസിൽ യൂണിവേഴ്സിറ്റി പ്രൊഫസറെ ക്രിമിനൽ കോടതി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഈ ആക്രമണത്തിന്റെ ഫലമായി ഇരയുടെ തലയോട്ടി തകരുകയും പക്ഷാഘാതം ഉണ്ടാവുകയും ചെയ്തുവെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷകൾ തന്നെ നൽകണമെന്നും ഇരയുടെ അഭിഭാഷകൻ യാക്കൂബ് അൽ ഷാറ്റി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News