ഉദയ്പൂര്‍ കൊലപാതകത്തില്‍ ജാഗ്രതക്കുറവ്; എ.എസ്.ഐക്കെതിരെ നടപടി

  • 29/06/2022

ദില്ലി: രാജസ്ഥാനിലെ ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നതിനെ സംഭവത്തില്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കൊല്ലപ്പെട്ട കനയ്യ ലാല്‍ ടേലിക്ക് വധഭീഷണിയുണ്ടായിട്ടും ജാഗ്രത പുലര്‍ത്താത്തതിനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. 

ധാന്‍മണ്ഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്‌ഐ ധന്‍വര്‍ ലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജൂണ്‍ 15നാണ് കനയ്യ ലാല്‍ വധഭീഷണിയുണ്ടെന്ന് പരാതി നല്‍കിയത്. ഉദയ്പുര്‍ കൊലപാതകത്തെ അപലപിച്ച് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് രംഗത്തു വന്നു. രാജ്യത്തെ സമാധാനം നിലനിര്‍ത്തണമെന്ന് ജനറല്‍ സെക്രട്ടറി മൗലാന ഹക്കിമുദ്ദീന് ഖാസ്മി പറഞ്ഞു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജസ്ഥാനിലാകെ കര്‍ശന ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തെ സമ്പൂര്‍ണ ഇന്റര്‍നെറ്റ് വിലക്കും ഒരുമാസം നീണ്ടുനില്‍ക്കുന്ന നിരോധനാജ്ഞയും രാജസ്ഥാനില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. കൊലപാതകം പ്രത്യേകസംഘം അന്വേഷിക്കാന്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയതിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെത്തുന്ന നാലംഗ എന്‍ഐഎ സംഘം കൊലപാതകത്തില്‍ തീവ്രവാദബന്ധം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

Related News