കൊവിഡ് 19: കുവൈത്തിനെ വീണ്ടും ഹൈ റിസക്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി

  • 29/06/2022

കുവൈത്ത് സിറ്റി: ആശ്വാസത്തിന്റെ മാസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവി‍‍ഡ് പ്രതിദിന കേസുകളിൽ വർധനയുണ്ടായതോടെ കുവൈത്തിനെ വീണ്ടും ഹൈ റിസക്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റേതാണ് നട‌പ‌ടി. ആകെ നാല് ലെവൽ ഉൾപ്പെട്ട സിഡിസി പട്ടികയിൽ കുവൈത്തിനെ മൂന്നാം ലെവലിൽ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 100,000 പേരിൽ നൂറിൽ കൂടുതൽ പേർക്ക് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യങ്ങളാണ് ഈ ലെവലിൽ ഉള്ളത്.

114 രാജ്യങ്ങൾക്കൊപ്പം കുവൈത്തിനെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത് യാത്രകളെ ബാധിക്കില്ലെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല ഇതിൽ ​ഗുരുതര പ്രത്യാഘാതങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാക്കുകയുമില്ല, രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണെന്നാണ് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ ഉറപ്പ് നൽകുന്നത്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യൂറോപ്പിന്റെ വലിയൊരു ഭാഗത്തെ മാസങ്ങളായ മൂന്നാം ലെവൽ പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News