കഴിഞ്ഞ വർഷം ബഹുഭാര്യത്വം സ്വീകരിച്ചത് 785 കുവൈത്തികൾ

  • 29/06/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് 755 പൗരന്മാർ പുനർവിവാഹം ചെയ്തതായി കണക്കുകൾ. അതിൽ 709 പൗരന്മാർ രണ്ടാം വിവാഹമാണ് ചെയ്തത്. 68 കുവൈത്തികൾ മൂന്നാം വിവാഹം കഴിച്ചപ്പോൾ നാലാം ചെയ്ത എട്ട് പൗരന്മാരുമുണ്ട്. സെൻട്രൽ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റികസ് ആണ് കണക്കുകൾ പുറത്ത് വിട്ടത്. അതേസമയം, കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നിട്ടുള്ളത്. കുവൈത്തിയായ ഭർത്താവ് ഉൾപ്പെടുന്ന 25 മുതൽ 29 വയസ് വരെയുള്ള പ്രായ വിഭാ​ഗങ്ങളിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നിട്ടുള്ളത്, 5462 വവാഹങ്ങൾ.

കുുവൈത്തി ഭാര്യ ഉൾപ്പെടുന്ന 15 മുതൽ 19 വയസ് വരെയുള്ള പ്രായ വിഭാ​ഗങ്ങളിലാണ് ഏറ്റവും കുറവ് വിവാങ്ങൾ, 82 എണ്ണം. കഴിഞ്ഞ വർഷം പൗരന്മാരുടെ കാര്യത്തിൽ ആകെ 5,457 പുരുഷന്മാരും 6380 സ്ത്രീകളും വിവാഹം ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുവൈത്തി പൗരന്മാർ കുവൈത്ത് ഇതര സ്ത്രീകളെ വിവാഹം ചെയ്ത 1783 സംഭവങ്ങളാണ് ഉള്ളത്. ഇതിൽ 37 ശതമാനവും സൗദി പൗരന്മാരായ സ്ത്രീകളാണ് ഉൾപ്പെട്ടിട്ടുള്ളത്. അതുപോലെ കുവൈത്തി പൗര ഇതര രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വിവാഹം ചെയ്ത 699 കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിലും 46 ശതമാനവുമായി സൗദി പൗരന്മാർ തന്നെയാണ് മുന്നിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News