ലൈസൻസ് ഇല്ലാതെ സലൂണിൽ ചികിത്സ നടത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

  • 29/06/2022

കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാതെ  ചികിത്സ നടത്തിയ പ്രവാസി സ്ത്രീയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സബാഹ് അൽ സലീം മേഖലയിലെ വനിത സലൂണിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആരോഗ്യ ലൈസൻസിംഗ് വകുപ്പും ഡ്രഗ്സ് പരിശോധനാ വകുപ്പും ഉൾപ്പെട്ട ആരോ​ഗ്യ മന്ത്രാലയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചതെന്ന് സിവിൽ മെഡിക്കൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാ്തിമ അൽ നജ്ജാർ പറഞ്ഞു. ചികിത്സ ലൈസൻസ് ഇല്ലാത്ത ഫിലിപ്പിനോ പൗരത്വമുള്ള ഒരു ​ഗാർഹിക തൊഴിലാളിയെ സലൂൺ നിയമിക്കുകയായിരുന്നു.

ലൈസൻസ് അനുവദിച്ചിട്ടില്ലാത്ത ഉപകരണങ്ങൾ ഉപയോ​ഗിച്ചുള്ള ലേസർ ചികിത്സ അടക്കമാണ് സലൂണിൽ നടന്നിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാത്ത മരുന്നുകളും ആംപ്യൂളുകളും പിടിച്ചെടുത്തിട്ടുണ്ട്. സലൂണിൽ എത്തിയ ഒരു കുവൈത്തി പൗര ഈ ഉപകരണങ്ങളും സാധനങ്ങളും കണ്ട് സംശയം തോന്നി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News