കുവൈത്തിൽ വിവാഹമോചിതരായ പ്രവാസികളുടെ എണ്ണത്തിൽ ഈജിപ്തുകാർ മുന്നിൽ

  • 29/06/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളിൽ ഏറ്റവും കൂടുതൽ വിവാഹമോചന നിരക്ക് ഈജിപ്തുകാർക്കിടയിലെന്ന് കണക്കുകൾ. ഏകദേശം ഈജിപ്തുകാർ ഉൾപ്പെട്ട 894 വിവാഹമോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈജിപ്ഷ്യൻ സ്ത്രീകൾക്ക് 406 വിവാഹമോചന കേസുകൾ, ഈജിപ്ഷ്യനിൽ നിന്നുള്ള 319 കേസുകൾ, സിറിയനിൽ നിന്ന് 13ഉം കുവൈത്തികളിൽ നിന്ന് 57ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈജിപ്ഷ്യൽ പൗരനായ പുരുഷൻ ഉൾപ്പെട്ടതാണ് 488 വിവാഹമോചന കേസുകൾ.

അതിൽ ഏഷ്യൻ സ്ത്രീ ഉൾപ്പെടുന്ന 82 കേസുകളും കുവൈത്തി സ്ത്രീ ഉൾപ്പെടുന്ന 25 കേസുകളുമുണ്ട്. 750 വിവാഹമോചന കേസുകളുമായി സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. സൗദി പൗരയായ സ്ത്രീ ഉൾപ്പെട്ട 454 കേസുകളും പുരുഷൻ ഉൾപ്പെട്ട 296 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 500 വിവാഹമോചന കേസുകളുമായി സിറിയൻസ് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ 494 കേസുകൾ ഉള്ള ഏഷ്യക്കാരാണ് നാലാമത്. ഏഷ്യക്കാരുടെ കാര്യത്തിൽ 330 കേസുകൾ ഏഷ്യക്കാരായ സ്ത്രീകൾ ഉൾപ്പെടുന്നതാണ്. 117 കേസുകളിലാണ് പുരുഷന്മാർ ഉൾപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News