പ്രവാസി ജീവിതച്ചെലവ്; ഗൾഫിലെ രണ്ടാമത്തെ ചെലവ് കുറഞ്ഞ നഗരമായി കുവൈത്ത്

  • 29/06/2022

കുവൈത്ത് സിറ്റി: ഈ വർഷത്തെ പ്രവാസി ജീവിതച്ചെലവ് സൂചികയിൽ ലോകത്തെ 227 നഗരങ്ങളിൽ കുവൈത്ത് ആഗോളതലത്തിൽ 131-ാം സ്ഥാനവും ഗൾഫിൽ ഏഴാം സ്ഥാനവും നേടി. മെർസർ കൺസൾട്ടിം​ഗ് ആണ് പട്ടിക തയാറാക്കിയത്. ദോഹ കഴിഞ്ഞാൽ ജീവിതച്ചെവ് കുറഞ്ഞ  രണ്ടാമത്തെ ഗൾഫ് നഗരമാണ് കുവൈത്ത്. ദോഹ ആ​ഗോളതലത്തിൽ 133-ാം സ്ഥാനത്തും ​ഗൾഫിൽ െട്ടാമതുമാണ്. വിദേശ തൊഴിലാളികൾക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഹോങ്കോംഗ്, സൂറിച്ച്, ജനീവ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നാമതെത്തിയപ്പോൾ സ്വിസ് ബേസലും നാലാം സ്ഥാനത്തും, ബേൺ അഞ്ചാം സ്ഥാനത്തും, ന്യൂയോർക്ക്, ഏഴും എട്ടും സ്ഥാനങ്ങളിൽ സിംഗപ്പൂർ, പിന്നെ ടോക്കിയോയും ബെയ്ജിംഗും ഒൻപതും പത്തും സ്ഥാനങ്ങളിൽ.

സ്വിറ്റ്സർലൻഡിലെ ബാസൽ നാലാം സ്ഥാനത്ത് എത്തി. ബെറിൽ അഞ്ചാമതും ന്യൂയോർക്ക്, സിം​ഗപുർ, ടോക്കിയോ, ബെയ്ജിം​ഗ് തുടങ്ങിയ അടുത്ത സ്ഥാനങ്ങളിലുമാണ്. അറബ് ലോകത്ത് ദുബൈയും അബുദാബിയുമാണ് ഏറ്റവും ചെലവേറിയ ന​ഗരങ്ങൾ. ആ​ഗോളതലത്തിൽ യഥാക്രമം 31 ,61 സ്ഥാനങ്ങളിലാണ് ഈ ന​ഗരങ്ങൾ. റിയാദ്, ജിദ്ദ, മനാമ, മസ്ക്കറ്റ്, ദോഹ, കെയ്റോ, റബാത്ത്, ടൂണേഷ്യ എന്നീ രാജ്യങ്ങളാണ് പിന്നാലെ വരുന്നത്. ചെലവ് കുറവിന്റെ കാര്യത്തിൽ അങ്കാറയാണ് ഒന്നാമത്. ബിഷെക് രണ്ടാമതും ദുഷാന്ബെ രണ്ടാമതുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News