മാസപ്പിറവി കണ്ടു; ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്

  • 30/06/2022

കുവൈത്ത് സിറ്റി: സൗദി സുപ്രീം കോടതി ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വ്യക്തമാക്കിയതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനാണ്. ഈദ് അൽ അദ്ഹ ജൂലൈ ഒമ്പതിനും ആയിരിക്കും. ഹിജ്റ 1443ലെ ദുൽഹജ്ജ് മാസത്തിലെ മാസപ്പിറവി കണ്ടതിനെക്കുറിച്ചുള്ള പ്രതികരണം പരിഗണിക്കാൻ സുപ്രീം കോടതിയുടെ ക്രസന്റ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച വൈകുന്നേരം ഒരു സെഷൻ നടത്തിയതായി സൗദി സുപ്രീം കോടതി പ്രസ്താവനയിൽ പറഞ്ഞു. കോടതിയിൽ റിപ്പോർട്ട് ചെയ്ത എല്ലാ കാര്യങ്ങളും പരിശോധിച്ച് പരിഗണിച്ചതിന് ശേഷം ഇന്നലെ വൈകുന്നേരം മാസപ്പിറവി ദൃശ്യമായി കോടതി സ്ഥിരീകരിക്കുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News