വാഹനാപകടങ്ങളിൽ പ്രതിമാസം 26 പേർ കുവൈത്തിൽ മരിക്കുന്നതായി കണക്കുകൾ

  • 30/06/2022

കുവൈത്ത് സിറ്റി: ജഹ്‌റയിലേക്കുള്ള ആറാമത്തെ റിംഗ് റോഡിൽ ഇന്നലെ പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഈജിപ്ഷ്യൻ പൗരന്മാരായ അഞ്ച് പേർ  മരിച്ചു. ഒരു പൗരൻ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. 30 മാസത്തിനിടെ രാജ്യത്തുണ്ടായ ട്രാഫിക്ക് അപകടങ്ങളിൽ പൗരന്മാരും താമസക്കാരുമായി 832 പേർ മരണപ്പെട്ടതായാണ് കണക്കുകൾ. 2020 ആകെ വാഹനാപകടങ്ങളിൽ 352 പേർ മരിച്ചു. 2021ൽ 323 പേർക്ക് ജീവൻ നഷ്ടമായപ്പോൾ ഈ വർഷം ഇതുവരെ 157 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രതിമാസം 26 പേർ കുവൈത്തിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുവെന്നാണ് കണക്കുകൾ. ഡ്രൈവർമാർ അവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധികൃതർ ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതും അനുവദനീയമായ നിരക്കിൽ കൂടുതൽ വേഗതയിൽ വാഹനം ഓടിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News