കുവൈത്തിൽ വിവാഹ മോചനത്തിന്റെ പ്രധാന കാരണം സോഷ്യൽ മീഡിയ എന്ന് സർവ്വേ

  • 30/06/2022

കുവൈത്ത് സിറ്റി: രാജ്യത്തുണ്ടാകുന്ന വിവാഹമോചനങ്ങൾക്കുള്ള പ്രധാന കാരണം സോഷ്യൽ മീഡിയ ആണെന്ന് സർവ്വേ ഫലം. കുവൈത്ത് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സെന്റർ ഫോർ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് നടത്തിയ ഒരു ഫീൽഡ് പഠനത്തിൽ കുവൈത്തി പൗരന്റെ അഭിപ്രായങ്ങളാണ് തേടിയത്. സാമ്പിളുകൾ ശേഖരിച്ചപ്പോൾ  വിവാഹമോചനത്തിന്റെ പ്രധാന കാരണമായി 15 ശതമാനം പേരും വിശ്വസിക്കുന്നത് സോഷ്യൽ മീഡിയ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

അതേസമയം, മതവിശ്വാസത്തിന്റെ ബലഹീനതയാണ് കാരണമെന്നാണ് 13 ശതമാനം പേർ അഭിപ്രായപ്പെട്ടത്. ദമ്പതികൾക്കിടയിലുള്ള മാതാപിതാക്കളുടെ ഇടപെടൽ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുവെന്ന് 9.8 ശതമാനം പേർ പറഞ്ഞു.  വിവാഹമോചനത്തോടെ ലഭിക്കുന്ന സ്വാതന്ത്ര്യവും ആശ്വാസവും സംബന്ധിച്ച സാമൂഹിക മൂല്യങ്ങൾ 9.2 ശതമാനത്തോടെ നാലാം സ്ഥാനത്താണ്. ഉത്തരവാദിത്തമില്ലായ്മയും കുടുംബത്തോടുള്ള അവഗണനയും, സാമ്പത്തിക പ്രശ്നങ്ങൾ, ദമ്പതികൾ തമ്മിലുള്ള വിശ്വാസക്കുറവ്, ഭാര്യയോടൊപ്പം ചെലവഴിക്കാൻ ഭർത്താവിനുള്ള സമയക്കുറവ് തുടങ്ങി വിവിധ കാരണങ്ങളും സർവ്വേ ഫലത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News