കുവൈറ്റ് ഫാമിലി, ടൂറിസ്റ്റ് വിസകൾ: പുതിയ സംവിധാനം ഉടൻ, ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ

  • 30/06/2022

കുവൈത്ത് സിറ്റി: ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ റെസിഡൻസി അഫയേഴ്സ് വിഭാ​ഗം അടുത്തയാഴ്ച ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫിന് സമർപ്പിക്കും. ഫാമിലി, ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് തിങ്കളാഴ്ച താത്കാലികമായി നിർത്തിവച്ചിരുന്നു. കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്.

ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ദജീജ് ഏരിയയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സിന് മേലുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിന് ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകളുടെ ഡയറക്ടർമാർക്ക് പുതിയ സംവിധാനം വിശാലമായ അധികാരങ്ങൾ നൽകും. 

വകുപ്പുകളുടെ ഡയറക്ടർമാരുടെ അധികാരം പിൻവലിച്ചതിനാൽ കഴിഞ്ഞ കാലയളവിൽ സന്ദർശകരുടെ എണ്ണം പ്രതിദിനം ആയിരത്തോളം എത്തിയ  സാഹചര്യം ആയിരുന്നു. പ്രവാസികൾക്ക് ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ അനുവദിക്കുന്നതിനുള്ള സംവിധാനത്തിലെ വീഴ്ച സംഭവിച്ചതായുല്ള പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് കുടുംബ, വിനോദസഞ്ചാര സന്ദർശനങ്ങൾ താത്കാലികമായി ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം നിർത്തലാക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News