ആരോ​ഗ്യ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ; കുവൈത്തിൽ യാത്രാ നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് ഉറപ്പ്

  • 30/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവി‍ഡ് സാഹചര്യവുമായി ബന്ധപ്പെട്ട് ഓപ്പറേറ്റിംഗ് ഏജൻസികൾ ആരോഗ്യ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. കുവൈത്തിൽ നിന്ന് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ യാത്രക്കാർക്ക് മുന്നിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. മുമ്പ് പുറപ്പെടുവിച്ച സർക്കുലറുകൾക്ക് അനുസൃതമായി വിമാനത്താവളം യാത്രക്കാർക്ക് നിബന്ധനകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്ത് ആരോഗ്യ സുരക്ഷ നിലനിർത്തുന്നതിനായി മഹാമാരിക്കെതിരെ പുറപ്പെടുവിക്കുന്ന ഏത് നിർദ്ദേശങ്ങളും പാലിക്കാൻ തയാറാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ വ്യക്തമാക്കി. തീവ്രപരിചരണ വിഭാ​ഗത്തിൽ കൊവി‍ഡ് ബാധിച്ച അഞ്ച് പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ലോകാരോ​ഗ്യ സംഘടനയുമായുള്ള സഹകരണത്തോടെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News