ഷിന്‍ഡെ മുംബൈയില്‍ തിരിച്ചെത്തി; നാളെ സര്‍ക്കാര്‍ രൂപീകരിച്ചേക്കും

  • 30/06/2022

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് ചടുലനീക്കങ്ങളുമായി ബി.ജെ.പിയും ഏകനാഥ് ഷിന്‍ഡേയും. ഇതിന് മുന്നോടിയായി ഷിന്ദേ മുംബൈയിലെത്തി. പുതിയ മുഖ്യമന്ത്രിയായി ഫഡ്നാവിസ് ജൂലൈ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 

വിമത ശിവസേനാ നേതാവ് ഏകനാഥ് ഷിന്ദേയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും. ശിവസേനയ്ക്കുള്ളില്‍ ഷിന്ദേയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിമതരുടെ കലാപമാണ് മഹാവികാസ് അഘാടി സര്‍ക്കാരിന്റെ പതനത്തിനും ഉദ്ധവ് താക്കറേയുടെ രാജിക്കും വഴിവെച്ചത്. ബുധാനാ്ച രാത്രിയാണ് ഉദ്ധവ് രാജി സമര്‍പ്പിച്ചത്.ഏകനാഥ് ഷിന്ദേയുടെ സംഘത്തില്‍നിനിന്ന് ഗുലാബ് റാവു പാട്ടീല്‍, ഉദയ് സാമന്ത്, ദാദാ ഭുസെ, അബ്ദുള്‍ സത്താര്‍, സഞ്ജയ് റാത്തോഡ്, ശംഭുരാജ് ദേശായി, ബച്ചു കാഡു, താനാജി സാവന്ത് തുടങ്ങിയവര്‍ക്ക് പുതിയ സര്‍ക്കാരില്‍ മന്ത്രിപദം ലഭിച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പിക്ക് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് പാര്‍ട്ടി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെട്ടു. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം 145 എം.എല്‍.എമാരുടെ പിന്തുണയാണ്.ഇതിനിടെ മുഖ്യമന്ത്രി പദം രാജിവെച്ച ഉദ്ധവ് താക്കറെ ശിവസേന എന്ന പേര് ഷിന്ദേ പക്ഷം ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും

Related News