കുവൈത്തിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ വൻ കുതിപ്പ്

  • 30/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകളുടെ ഇടപാടുകൾ ഏകദേശം നാലിരട്ടിയായി വർധിച്ച് 112 മില്യൺ കുവൈത്തി ദിനാറിൽ എത്തിയതായി കണക്കുകൾ.  2022 ജനുവരി മുതൽ 2022 മെയ് വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 23 മില്യൺ കുവൈത്തി ദിനാർ ആയിരുന്നു. കുവൈറ്റിലെ ട്രാവൽ ഏജൻസികളുടെ എണ്ണം 430 ആയതായും വൃത്തങ്ങൾ പറഞ്ഞു. ലോക രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെയാണ് ട്രാവൽ, ടൂറിസം മേഖലയുടെ വീണ്ടെടുപ്പ് സാധ്യമായത്.

ഒരു നീണ്ട കാലത്തെ തടസ്സത്തിന് ശേഷം യാത്ര ചെയ്യാനുള്ള പൗരന്മാരുടെയും താമസക്കാരുടെയും ആ​ഗ്രഹങ്ങളും സഹായകരമായി. തുർക്കി, ദുബൈ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ് കുവൈത്തികൾക്ക് ഏറ്റവും ഇഷ്ടമേറിയ യാത്രാ ലൊക്കേഷനുകൾ. വേനൽക്കാല അവധിക്കായി താമസക്കാർ ഏറ്റവും ആ​ഗ്രഹിക്കുന്നത് സ്വന്തം രാജ്യത്തേക്കുള്ള യാത്രയാണ്. 

അതേസമയം, മഹാമാരിക്ക് ശേഷം എയർലൈൻ ടിക്കറ്റുകളുടെ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവ് ഇന്ധനമായതിനാൽ എണ്ണവിലയിലുണ്ടായ വർധനയാണ് നിരക്കുകൾ കൂടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആറ് മില്യൺ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും സിവിൽ ഏവിയേഷൻ വക്താവ് എഞ്ചിനിയർ സാദ് അൽ ഒട്ടൈബി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News