അമരാവതി കൊലപാതകത്തില്‍ യു.എ.പി.എ ചുമത്തി എന്‍.ഐ.എ

  • 03/07/2022

മുംബൈ: അമരാവതി കൊലപാതക്കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം കേസില്‍ യുഎപിഎ, കൊലപാതകം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തു. അന്വേഷണ സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. പൊലീസ് കസ്റ്റഡിയിലുള്ള ഏഴ് പ്രതികളെയും ചോദ്യം ചെയ്‌തേക്കും. 

ഇന്നലെ രാതിയാണ് ഏഴാം പ്രതിയും സൂത്രധാരനുമായ ഷെയ്ഖ് ഇര്‍ഫാന്‍ ഷെയ്ഖ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഉമേഷ് കൊല്‍ഹെയുടെ കൊലപാതകം പ്രവാചക വിരുദ്ധ പ്രസ്താവനയെ പിന്തുണച്ചതിനാലാണ് എന്നതിന് വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കൊലപാതകം മോഷണത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ എത്തി വേണ്ടത്ര ഗൗരവം നല്‍കാതിരുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. അതേസമയം ഉദയ്പൂര്‍ കൊലപാതക്കേസില്‍ ഗൗസ് മുഹമ്മദും റിയാസ് അക്താരിയും അടക്കമുള്ള നാല് പ്രതികളെ എന്‍ ഐ എ ഇന്ന് വിശദമായി ചോദ്യം ചെയ്യും

Related News