കുവൈത്തിലെ വഴിയോര മത്സ്യക്കച്ചവടക്കാരുടെ വ്യാപനം സമൂഹത്തിന് ആപത്തെന്ന് മുന്നറിയിപ്പ്

  • 03/07/2022

കുവൈത്ത് സിറ്റി: വഴിയോര മത്സ്യക്കച്ചവടക്കാരുടെ വ്യാപനം സമൂഹത്തിന് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ. അപരിഷ്‌കൃതം ആണെന്നത് കൂടാതെ വഞ്ചനയിലൂടെ പെട്ടെന്നുള്ള ലാഭം നേടുന്ന തരത്തിലാണ് ഇവയടെ പ്രവർത്തനമെന്ന് ഫെ‍ഡറേഷൻ പറഞ്ഞു. സമീപ വർഷങ്ങളിൽ ഭക്ഷ്യവസ്തുക്കൾ, പ്രത്യേകിച്ച് മത്സ്യം വിൽക്കാൻ മൊബൈൽ വാനുകൾ വ്യാപകമാകുന്ന പ്രതിഭാസം മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് മുനസിപ്പാലിക്കുള്ള കത്തിൽ ഫെ‍ഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ സാഹിർ അൽ സുവയാൻ വ്യക്തമാക്കി.

പത്തു വർഷത്തിനിടെ ഫെഡറേഷൻ ഒന്നിലധികം തവണ ഈ സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിൽപ്പന നടത്തുന്നതിനായി ഉപയോ​ഗിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ആരോഗ്യ നിർദ്ദേശങ്ങൾ  പാലിക്കുന്നില്ല. എവിടെ നിന്ന് എത്തിക്കുന്ന മത്സ്യം ആണെന്ന് വ്യക്തമാക്കാതെ പ്രാദേശികമായ പിടിച്ച മീൻ എന്ന തരത്തിലാണ് വിൽപ്പന നടത്തുന്നത്. കൂടാതെ, അവർ ഹെൽത്ത് കാർഡുകൾ ഇല്ലാത്ത വഴിയോര കച്ചവടക്കാരാണ്. ഇത്തരം വാഹനങ്ങൾ ഈ കാറുകൾ പൊതുജനാരോഗ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും അവർ ലൈസൻസ് ഇല്ലെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ചില നിർദേശങ്ങളും ഫെഡറേഷൻ മുന്നോട്ട് വച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News