ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബി.ജെ.പി മുന്‍ ഐ.ടി സെല്‍ മേധാവിയെന്ന് റിപ്പോര്‍ട്ട്

  • 04/07/2022

ദില്ലി: കഴിഞ്ഞ ദിവസം ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരവാദികളിലൊരാള്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ഐടി സെല്‍ മേധാവിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം താലിബ് ഹുസൈന്‍ ഷായെയും മറ്റൊരാളെയും നാട്ടുകാരാണ് ജമ്മുവില്‍ നിന്ന് പിടികൂടി പൊലീസിന് കൈമാറിയത്. ജമ്മുവിലെ റീസിയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. 

താലിബ് ജമ്മുവിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ഐ.ടി സെല്‍ തലവനായിരുന്നുവെന്ന് എന്‍ഡിടിവി, ഇന്ത്യാടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍നിന്ന് ഗ്രനേഡുകളടക്കമുള്ള സ്ഫോടകവസ്തുക്കളും എ.കെ റൈഫിള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.രജൗരിയിലെ ബുധന്‍ സ്വദേശിയാണ് താലിബ് ഹുസൈന്‍ ഷാ. കഴിഞ്ഞ മേയ് ഒന്‍പതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ ചാര്‍ജ് ഏറ്റെടുത്തത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ചുമതല നല്‍കിയതെന്നാണ് വിവരം. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീര്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ വാര്‍ത്താകുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. 

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.അതേസമയം, ഓണ്‍ലൈന്‍ വഴി പാര്‍ട്ടി അംഗത്വമെടുത്തയാളാണ് താലിബെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഓണ്‍ലൈന്‍ സംവിധാനം വഴി അംഗത്വം എടുക്കുന്നവരുടെ പശ്ചാത്തലം അറിയാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി വക്താവ് ആര്‍.എസ് പഥാനിയ പറഞ്ഞു. ബി.ജെ.പിയില്‍ കടന്നുകയറി പാര്‍ട്ടിക്കകത്തെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതിയൊരു രീതിയാണിത്. ഉയര്‍ന്ന പാര്‍ട്ടി നേതൃത്വത്തെ കൊല്ലാനും ഇതുപോലെ ഗൂഢാലോചന നടന്നിരുന്നു. അത് പൊലീസ്

Related News