കുവൈത്തിൽ 25 പ്രവാസി എഞ്ചിനിയർമാരെ പിരിച്ച് വിട്ടു

  • 04/07/2022

കുവൈത്ത് സിറ്റി: കാർഷിക മേഖലയിലെ എക്‌സിക്യൂഷൻ ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അഗ്രിക്കൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (PAAAFR) പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അലി അൽ ഫാർസിയുടേതാണ് നടപടി. കൂടാതെ, ജോലിയിൽ ഉണ്ടായ ആശ്രദ്ധയും ബന്ധപ്പെട്ട കമ്പനികളുമായുള്ള കരാർ നടപ്പാക്കുന്നത് പിന്തുടരുന്നതിലെ പരാജയവും കണക്കിലെടുത്ത് തുടർ അന്വേഷണത്തിനും റഫർ ചെയ്തിട്ടുണ്ട്. അതേ സമയം, പൊതുമരാമത്ത് മന്ത്രി എഞ്ചിനിയർ അലി അൽ മൂസയുടെ നിർദേശപ്രകാരം 25 പ്രവാസി എഞ്ചിനീയർമാരെ ഡയറക്ടർ ജനറൽ പിരിച്ചുവിട്ടു. ഇവർക്ക് പകരം കുവൈത്തികളെ നിയമിക്കും. അവരായിരിക്കും തുടർന്ന് കരാറുകളുടെ നടത്തിപ്പ് തുടരുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News