കുറഞ്ഞ ശമ്പളം; നഴ്സിം​ഗ് ജോലിയോട് വിമുഖത കാണിച്ച് കുവൈത്തികൾ, പ്രവാസികളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു

  • 04/07/2022

കുവൈത്ത് സിറ്റി: രാജ്യത്തെ 95 ശതമാനം നഴ്‌സിംഗ് ജീവനക്കാരും പ്രവാസികൾ തന്നെയാകുമ്പോഴും സുപ്രധാനമായ ഈ തൊഴിലിനോട് വിമുഖത് കാണിച്ച് കുവൈത്തി പൗരന്മാർ. പ്രോത്സാഹനങ്ങളുടെ അഭാവവും കുറഞ്ഞ ശമ്പളവും കാരണം നഴ്സിം​ഗ് പ്രൊഫഷൻ തെരഞ്ഞെടുത്തവർ ഏറിയ പങ്കും മറ്റ് രാജ്യങ്ങളിലക്ക് കുടിയേറാനാണ് താത്പര്യപ്പെടുന്നത്. ഈ സുപ്രധാന ജോലി നിർവഹിക്കാനുള്ള പൗരന്മാരുടെ വിമുഖത മാത്രമല്ല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികളും കുറഞ്ഞ ശമ്പളം കാരണം സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വേഗത്തിൽ മാറുകയോ അല്ലെങ്കിൽ വിദേശത്തേക്ക് കുടിയേറുകയോ ചെയ്യുന്നുണ്ട്. രാജ്യത്തെ കൊവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളിൽ നിന്ന് കരകയറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരാണ് നഴ്സിം​ഗ് മേഖല. 
മഹാമാരിക്കെതിരെ മുന്നണി പോരാളികളായി പ്രവർത്തിച്ച നിരവധി നഴ്സുമാർക്ക് അവരുടെ ജീവൻ പോലും നഷ്ടപ്പെട്ടു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ആകെ 21,490 നഴ്സുമാരാണ് ഉള്ളത്. ഇതിൽ 20413 പേർ പ്രവാസികളും 1077 പേർ കുവൈത്തികളുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News