ലൈംഗിക ബന്ധത്തിനിടെ ഫോട്ടോയെടുത്ത് ബ്ലാക്ക്മെയിൽ; നിയമവിദ്യാർഥിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി അഴുക്ക് ചാലിൽ എറിഞ്ഞു

  • 04/07/2022

ദില്ലി: ലൈംഗിക ബന്ധത്തിനിടെ ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്തെന്നാരോപിച്ച് 21 കാരനായ നിയമവിദ്യാർഥിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി അഴുക്ക് ചാലിൽ എറിഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

യാഷ് റസ്തോഗി എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ജൂൺ 27 മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഷവേജ്, ഇമ്രാൻ, സൽമാൻ എന്നിവരാണ് അറസ്റ്റിലായത്.  250-ലധികം സിസിടിവി കാമറകൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. 

വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തുപോയ വിദ്യാർഥിയെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷണത്തിൽ വിദ്യാർഥി പ്രതികളുടെ അടുത്തെത്തിയതായി വ്യക്തമായി. തുടര്‍ന്നാണ് വിദ്യാർത്ഥിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ അഴുക്കുചാലിലാണ് കണ്ടെത്തിയതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. 

മരിച്ച വിദ്യാർത്ഥി ഏതാനും സ്വവർഗ്ഗാനുരാഗ സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾക്ക് വിവിധ പുരുഷന്മാരുമായി ബന്ധമുണ്ടെന്നും പ്രതികളുമായി അടക്കം ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. ലൈംഗികബന്ധത്തിനിടെ വിദ്യാർത്ഥി തങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നും പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

ഇത്തരത്തില്‍ കഴിഞ്ഞ ഒരു മാസമായി ഇവർ നിയമവിദ്യാർത്ഥിക്ക് 40,000 രൂപ നൽകിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വിശദമാക്കി.

Related News