ഫാമുകൾ ഹാളുകളാക്കി മാറ്റുന്നു; കർശന നടപടികളുമായി കുവൈറ്റ് അധികൃതർ

  • 04/07/2022

കുവൈത്ത് സിറ്റി: ചില ഫാമുകളുടെയും മറ്റും ഉടമസ്ഥർ ലൈസൻസ് നേടിയിട്ടുള്ള അടിസ്ഥാന കാര്യത്തിൽ മാറി പ്രവത്തിക്കുന്ന രീതികൾ തുടരുന്നു. ഇതോടെ പരിശോധനാ ക്യാമ്പയിനുകൾ കർശനമാക്കി നിയമലംഘനങ്ങൾക്കെതിരെ കടുത്ത നട‌പടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫാമുകളെയടക്കം ഹാളുകളാക്കി മാറ്റുന്ന തരത്തിലുള്ള നിയമലംഘനം നടത്തിയാൽ ഉടമകളുടെ ലൈസൻസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 

സമീപകാല പരിശോധനകളിൽ കാർഷിക ആവശ്യങ്ങൾക്കുള്ള ഫാമുകളും മറ്റും വെഡ്ഡിം​ഗ് ഹാളുകളാക്കി മാറ്റി വാടകയ്‌ക്ക് നൽകുകയും കൈമാറുകയും ചെയ്യുന്നതാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്ന് കന്നുകാലി മേഖലയ്ക്കുള്ള കൃഷിക്കും മത്സ്യബന്ധനത്തിനുമുള്ള പൊതു അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ അബ്‍ദുൾ മൊഹ്സൈൻ അൽ മുത്തൈരി പറഞ്ഞു. ആടുകളുടെയും കന്നുകാലികളുടെയും ഒട്ടകങ്ങളുടെയും എണ്ണം അതോറിറ്റിയുടെ രേഖകളുമായും അതിന് നൽകിയ സബ്‌സിഡിയുള്ള കാലിത്തീറ്റ കാർഡുമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വിഭാ​ഗവും പരിശോധന നടത്തുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News