ആരോഗ്യ സുരക്ഷാ ഭീഷണി നേരിടുന്നവർക്ക് നാലാം ഡോസ് വാക്സിനുമായി കുവൈറ്റ്

  • 04/07/2022

കുവൈത്ത് സിറ്റി: കർശന നിയന്ത്രണങ്ങളോടെ കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാം ബുസ്റ്റർ ഡോസ് വാക്സിൻ വിതരണം തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19  ബാധിച്ചാൽ ഗുരുതരമായ സങ്കീർണതകൾക്ക് സാധ്യതയുള്ളവർ ഉൾപ്പെടെ സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് രണ്ടാം ബൂസ്റ്റർ ഡോസ് വിതരണത്തിൽ 
വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ച് നാല് മാസങ്ങൾക്ക് ശേഷം മാത്രമേ രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കാൻ പാടുള്ളൂ. 50 വയസ് പിന്നിട്ട എല്ലാവരും രണ്ടാം ബുസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

12 വയസിന് മുകളിൽ ഉള്ളവർക്കാണ് വാക്സിൻ നൽകുന്നത്. കെമിക്കൽ ട്രീറ്റ്മെൻറിന് വിധേയരാകുന്ന കുറഞ്ഞ പ്രതിരോധ ശേഷിയുള്ള കാൻസർ രോഗികൾ, അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങി കൊവിഡ് ബാധിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരാണ് ആദ്യ ഘട്ടത്തിൽ രണ്ടാം ബുസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത്. അതേ സമയം, ആദ്യ ബൂസ്റ്റർ എടുക്കണമെന്ന് മന്ത്രാലയം വീണ്ടും അഭ്യർത്ഥിച്ചു. ഏറ്റവും പുതിയ ശാസ്ത്രീയവും അന്തർദേശീയവുമായ ശുപാർശകൾ അനുസരിച്ച്, ആദ്യത്തെ രണ്ട് കൊവിഡ്  19 വാക്സിൻ ഡോസുകളിൽ നിന്ന് നേടിയ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കുമെന്നും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News