കുവൈറ്റ് തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ; മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോ​ഗം ഇന്ന്

  • 04/07/2022

കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോ​ഗം ഇന്ന് വൈകുന്നേരം ചേരും. ചില ജോലികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി തൊഴിലാളികളെ ബിസിനസ്സ് ഉടമകൾക്കും കമ്പനികൾക്കും കൈമാറുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കും. ചില കമ്പനികൾ വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിനെ ചൂഷണം ചെയ്യുന്നതായി വ്യക്തമായിട്ടുണ്ട്.

വിദേശത്ത് നിന്ന് തൊഴിലാളികളെ ആവശ്യമില്ലാതെ എത്തിച്ച ശേഷം മറ്റ് പ്രവർത്തനങ്ങളിലേക്കും മേഖലകളിലേക്കും മാറ്റുന്നത് തടയാനുള്ള നടപടി കൊണ്ട് വരാനാണ് മാൻപവർ അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ വിപണിയിൽ നാമമാത്രമായ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ജനസംഖ്യാ ഘടനയിലെ അപാകതയ്ക്കും കാരണമാകും. ആറ് ഗവർണറേറ്റുകളിലെയും എല്ലാ തൊഴിൽ വകുപ്പുകളിലെയും സാങ്കേതിക പ്രവർത്തനങ്ങളും പ്രൊഫഷനുകളും നിർണ്ണയിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഏകീകരണവും യോഗം പഠിക്കുന്ന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News