പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ചു സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തി

  • 04/07/2022

ഉത്തര്‍പ്രദേശ്: പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ച സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം. മുപ്പതുകാരിയായ വിവാഹിതയാണ് കൊല്ലപ്പെട്ട അധ്യാപിക. ടീച്ചറുമായുള്ള പ്രണയബന്ധം പുറത്തറിഞ്ഞാൽ ചീത്തപ്പേരുണ്ടാകുമെന്ന ഭയമാണ് വിദ്യാര്‍ത്ഥിയെ കൊലപാതകത്തിലേക്ക് നയിച്ചത്. 

പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് വിദ്യാർത്ഥി അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാൽ ബന്ധം തുടരണമെന്ന് അധ്യാപിക വാശി പിടിക്കുകയായിരുന്നു. വിദ്യാർത്ഥി സഹപാഠികളായ പെൺകുട്ടികളോട് സംസാരിക്കുന്നത് പോലും അധ്യാപികയെ അസ്വസ്ഥയാക്കിയിരുന്നതായും പോലീസ് പറയുന്നു.

വിദ്യാർത്ഥിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറയുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. സംഭവ ദിവസം പ്രതി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകൊണ്ടാണ് പ്രതി അധ്യാപികയെ അടിച്ച് കൊന്നതതെന്ന് പോലീസ് അറിയിച്ചു. ആദ്യം മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പോലീസ് തെറ്റിദ്ധരിച്ചിരുന്നു. 

പിന്നീട് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് സ്റ്റേഷന് സമീപത്ത് താമസമുള്ള അധ്യാപികയുടെ വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമടക്കമുള്ളവ നഷ്ടപ്പെട്ടിരുന്നു. ഇതും 17- കാരനായ വിദ്യാർത്ഥി കൈക്കലാക്കിയിരുന്നു.  

Related News