വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു; ഭർത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു

  • 04/07/2022

ദേവാസ്: വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീയെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ച ശേഷം ഭർത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു. മധ്യപ്രദേശിലെ ദേവാസിൽ ഉദയ‍്‍നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോ‍ർപദാവ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. 

അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ബോർപദാവ് സ്വദേശിയായ സ്ത്രീയെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് സ്ത്രീ ശനിയാഴ്ച രാത്രി ഹരി സിംഗ് ബിലാലയുടെ വീട്ടിലെത്തിയത്.  6 മാസമായി തമ്മിൽ പരിചയമുണ്ടെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ഞായറാഴ്ച നാട്ടുകാരെയും കൂട്ടി ബിലാലയുടെ വീട്ടിലെത്തിയ സ്ത്രീയുടെ ഭർത്താവ്, ഇവരെ വലിച്ചിറക്കി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. 

ഇരുവരുടെയും കഴുത്തിൽ ചെരിപ്പുമാല തൂക്കി തെരുവിലൂടെ നടത്തിച്ചു. വീണ്ടും മർദ്ദിച്ച ശേഷം ഭർത്താവിനെ ചുമലിലേറ്റി നടത്തിച്ചു. ഇതിന്റെ വീഡിയോ പകർത്തി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഹരി സിംഗ് ബിലാല നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.  
 

Related News