നാഗ്പൂര്‍: കാമുകിയുമായുള്ള ശാരീരിക ബന്ധത്തിനിടെ ലോഡ്ജ് മുറിയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. നാഗ്പൂരിലെ സവോനറില്‍ ഒരു ലോഡ്ജ് മുറിയിലാണ് 28കാരനായ അജയ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.ഡ്രൈവറാണ് അജയ്. വെല്‍ഡിംഗ് ടെക്‌നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 23 -കാരിയാണ് അജയ്‌യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. പെണ്‍കുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവിന്റെ ബോധം മറയുകയായിരുന്നു. ഉടനെ തന്നെ യുവതി ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. തുടര്‍ന്ന്, യുവാവിനെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ലൈംഗികബന്ധത്തിനിടയിലാണ് യുവാവ് ബോധരഹിതനായി വീണതെന്ന് കാമുകി പോലീസിനോട് പറഞ്ഞു. യുവാവിന്റെ അടുത്തുനിന്നോ മുറിയില്‍ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പോലീസ് പറഞ്ഞു. ഹൃദയാഘാതമായിരിക്കാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മാത്രമെ കൂടുതല്‍ വ്യക്തത വരൂ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?