ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേരിന് പകരം പള്ളിയുടേത്, ഒരാള്‍ അറസ്റ്റില്‍

  • 08/07/2022

ഭോപ്പാൽ: ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് പള്ളിയുടേതാക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. ഗൂഗിള്‍ മാപ്പില്‍ പേര് തിരയുമ്പോള്‍ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് പോലീസിന് പരാതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് 295 എ വകുപ്പ് പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അംബേമാതാ ക്ഷേത്രത്തിന്റെ പേര് കഹ്കാഷ പള്ളി എന്നാക്കി മാറ്റിയെന്നാണ് പരാതി. ഗൂഗിള്‍ മാപ്പില്‍ കൃത്രിമം കാണിച്ചാണ് ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയുടേതാക്കിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. 

ക്ഷേത്രത്തിന് പകരം മസ്ജിദ് കാണിക്കുന്ന ഗൂഗിള്‍ മാപ്പിന്റെ ഈ സ്‌ക്രീന്‍ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗ്രാമത്തിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related News