കാമുകനുമായി ചേര്‍ന്ന് ഗൂഢാലോചന; ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തി, മകളടക്കം അഞ്ചുപേര്‍ അറസ്റ്റില്‍കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 47കാരനായ സ്കൂൾ അധ്യാപകൻ രാജേന്ദ്ര മീണയാണ് മരിച്ചത്. ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), മൂന്ന് അക്രമികളായ ലളിത് മീണ (21), വിഷ്ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് പിടിയിലായത്.

  • 08/07/2022

ജയ്പുർ: കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 47കാരനായ സ്കൂൾ അധ്യാപകൻ രാജേന്ദ്ര മീണയാണ് മരിച്ചത്. ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), മൂന്ന് അക്രമികളായ ലളിത് മീണ (21), വിഷ്ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ജൂൺ 25ന് രാജേന്ദ്ര ഇരുചക്ര വാഹനത്തിൽ പിതാവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാമ് സംഘം ആക്രമിച്ചത്. സ്വദേശമായ ബിസ്ലായ് ഗ്രാമത്തിൽ വെച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. ശിവാനിയും അതുലും ചേർന്ന് രാജേന്ദ്രയെ കൊലപ്പെടുത്താനായി മറ്റുള്ളവരെ ഏർപ്പാടാക്കുകയായിരുന്നു. വടിയും മൂച്ചയുള്ള ആയുധങ്ങളുമായി ഇയാളെ വളഞ്ഞാണ് സംഘം കൊലപാതകം നടത്തിയത്. 

അച്ഛൻറെ മദ്യപാനവും കട ബാധ്യതയും സഹിക്കാൻ കഴിയാതെയാണ് മകളും കാമുകനും ചേർന്ന് ഗൂഢാലോചന നടത്തിയത്. ഇരുവരും ചേർന്ന് അഞ്ച് പേരെ 1000 രൂപ ആഡ്വാൻസ് നൽകി ക്വട്ടേഷൻ ഉറപ്പിച്ചു. കൃത്യം കഴിഞ്ഞാൽ 50,000 രൂപയും നൽകാമെന്നായിരുന്നു കരാർ. ചോദ്യം ചെയ്യലിൽ അധ്യാപകന് രണ്ട് ഭാര്യമാരുണ്ടെന്ന് പ്രതികളിലൊരാൾ പറഞ്ഞു.

അമിതമായ കട ബാധ്യതയുള്ള മദ്യത്തിന് അടിമയായ ഇയാൾ സുൽത്താൻപുർ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് വിൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജേന്ദ്രയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

Related News