ഷിന്‍സോ ആബെയുടെ മരണം; ഇന്ത്യയില്‍ നാളെ ദുഃഖാചരണം

  • 08/07/2022

ദില്ലി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നാളെ ദുഃഖാചരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചത്. ഹൃദയത്തിലേറ്റ ആഴമേറിയ മുറിവുമൂലം രക്തസ്രാവമുണ്ടായി. മുന്‍ നാവികസേനാംഗമായ അക്രമിയെ ഉടന്‍തന്നെ അറസ്റ്റ് ചെയ്തു. ജപ്പാനില്‍ ഏറ്റവും അധികംകാലം പ്രധാനമന്ത്രിയായ നേതാവാണ് ആബെ.

Related News