അഞ്ച് വര്‍ഷം കഴിയുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കില്ലെന്ന് നിധിന്‍ ഗഡ്കരി

  • 09/07/2022

ദില്ലി: അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന് പകരം ബയോ എഥനോള്‍ പോലുള്ള ഇന്ധനങ്ങള്‍ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭൂഗര്‍ഭജലത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ കിലോക്ക് 70 രൂപയെന്ന നിരക്കില്‍ വില്‍ക്കാമെന്നും ഗഡ്കരി പറഞ്ഞു. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പെട്രോളിന്റെ ഉപയോഗം രാജ്യത്തുണ്ടാവില്ല, അതിന് ശേഷം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും ഗഡ്കരി പറഞ്ഞു. ഭാവിയില്‍ കര്‍ഷകര്‍ ഭക്ഷണം മാത്രം തരുന്നവരായിരിക്കില്ല. ഊര്‍ജ്ജധാതാക്കള്‍ കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വളര്‍ച്ച 12 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ കാര്‍ഷിക ഗവേഷകരോടും വിദഗ്ധരോടും ഗഡ്കരി അഭ്യര്‍ത്ഥിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വളരെ കഴിവുള്ളവരാണ്, പുതിയ ഗവേഷണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അവരെ നയിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

Related News