15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങ്, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം; ശ്രദ്ധേയമായി വിവാഹ ഉടമ്പടി, വീഡിയോ

  • 12/07/2022

വിവാഹങ്ങളും വിവാഹാഘോഷങ്ങളും വ്യത്യസ്തമാക്കാനാണ് എല്ലാവരും ശ്രമിക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി വ്യത്യസ്തമായ വിവാഹ ചിത്രങ്ങളും വീഡിയോകളും നാം കാണാറുണ്ട്. ‍രസകരമായ നിമിഷങ്ങള്‍ പലപ്പോഴും ചിരിയുണര്‍ത്തുന്നതുമാണ്. ഇപ്പോഴിതാ രസകരമായൊര വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്ന വധൂവരന്മാരുടെ ഒരു വീഡിയോയാണിത്. അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ വിവാഹ ഉടമ്പടിയിൽ ഒപ്പിടുന്നതാണ് ഈ വീഡിയോ. എട്ട് നിബന്ധനകൾ ഈ ഉടമ്പടിയില്‍ കൂട്ടിച്ചേർത്തിരുന്നു.  

രണ്ട് പേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിബന്ധനകളിലുണ്ട്. മാസത്തിൽ ഒരു പിസയേ കഴിക്കാവൂ, വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം, എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാർട്ടികൾക്ക് പോകുന്നത് എന്നോടൊപ്പം മാത്രം, എല്ലാ ദിവസവും ജിമ്മിൽ വർക്കൗട്ട് ചെയ്യണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം, എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നിവയാണ് നിബന്ധനകൾ.

വീഡിയോക്ക് താഴെ രസകരമായ കമന്‍റുകള്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പങ്കുവെച്ചിട്ടുമുണ്ട്. മികച്ച കരാർ ആണെന്നും നടപ്പാക്കാൻ സാധിക്കട്ടേ എന്നും ചിലർ ആശംസിച്ചു. എന്നാല്‍ ഇതൊന്നും പിന്തുടരാനാവില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

Related News