ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് വിജയം

  • 12/07/2022

ഓവല്‍: ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും  ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആവേശ ജയത്തുടക്കം. ഓവലിലെ ആദ്യ ഏകദിനത്തില്‍  ഇംഗ്ലണ്ടിന്റെ 110 വിക്കറ്റ് പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. 

ഓപ്പണര്‍മാരായ രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. ബുമ്ര തുടങ്ങി, ഷമി ഫിനിഷ് ചെയ്തുജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് ഷമിയും ആഞ്ഞെറിഞ്ഞപ്പോള്‍ ഓവല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ട് 25.2 ഓവറില്‍ വെറും 110 റണ്ണില്‍ പുറത്തായി. ബുമ്ര 7.2 ഓവറില്‍ 19 റണ്ണിന് ആറും ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ജേസന്‍ റോയ്(0), ജോണി ബെയ്ര്‍‌സ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിംഗ്സ്റ്റണ്‍(0), ഡേവിഡ് വില്ലി(21), ബ്രൈഡന്‍ കാര്‍സ്(15) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ഇതില്‍ നാല് പേര്‍ ബൗള്‍ഡാവുകയായിരുന്നു. ബെന്‍ സ്റ്റോക്‌സ്(0), ജോസ് ബട്‌ലര്‍(30), ക്രൈഗ് ഓവര്‍ട്ടന്‍(8) എന്നിവരെയാണ് ഷമി മടക്കിയത്. ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 14 റണ്ണെടുത്ത മൊയീന്‍ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി. ആറാം തവണ മാത്രമാണ് ഒരു ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ 10 വിക്കറ്റും വീഴ്ത്തുന്നത്. 

ബുമ്രയും ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ആദ്യ 10 ഓവറില്‍ വെറും 30 റണ്‍സാണ് ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായത്. 26 റണ്ണിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ആദ്യ സ്‌പെല്ലില്‍ അഞ്ച് ഓവര്‍ എറിഞ്ഞ ബുമ്ര രണ്ട് മെയ്ഡനടക്കം 9 റണ്‍സ് മാത്രം വഴങ്ങി നാല് ഇംഗ്ലീഷ് ബാറ്റര്‍മാരെ പുറത്താക്കി. അതേസമയം മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്ണിന് ഒരു വിക്കറ്റും സ്വന്തമാക്കി. പവര്‍പ്ലേയില്‍ ഒരോവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ ഒരു റണ്ണേ വിട്ടുകൊടുത്തുള്ളൂ.

Related News