ബി.ജെ.പി ജില്ലാ അധ്യക്ഷനെതിരേ ലൈവില്‍ ലൈംഗിക ആരോപണമുയര്‍ത്തി മഹിളാ മോര്‍ച്ച നേതാവ്; ഒടുവില്‍ പുറത്താക്കല്‍

  • 13/07/2022

സോളപുര്‍: തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചുള്ള മഹിളാമോര്‍ച്ച നേതാവിന്റെ വീഡിയോ തരംഗമായതിന് പിന്നാലെ ബിജെപി ജില്ലാ അധ്യക്ഷനെ നീക്കം ചെയ്തു. മഹാരാഷ്ട്ര സോളപുര്‍ റൂറല്‍ ജില്ലാ അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖിനെയാണ് ബിജെപി രാജിവെപ്പിച്ചത്.

ഒരു ഹോട്ടല്‍ റൂമില്‍ നിന്നാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകാന്ത് ദേശ്മുഖിനേയും ഈ വീഡിയോയില്‍ കാണാം. തന്നെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് യുവതിയുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ ശ്രീകാന്ത് ദേശ്മുഖിനോട് ബിജെപി രാജി ആവശ്യപ്പെടുകയായിരുന്നു.മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ രാജി സ്വീകരിച്ചു. വീഡിയോയില്‍ കാണുന്ന യുവതി പരാതി നല്‍കട്ടയെന്നും ബിജെപി വ്യക്തമാക്കി.J 

അതേ സമയം സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ശ്രീകാന്ത് ദേശ്മുഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പണം തട്ടിയെന്ന കുറ്റത്തിന് മുംബൈ പോലീസ് കേസെടുത്തു. 32-കാരിയായ യുവതി തന്നെ തേന്‍കെണിയില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.എന്നാല്‍ ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. തന്നെ ഇയാള്‍ വഞ്ചിച്ചു. മറ്റൊരു സ്ത്രീയുമായി ശ്രീകാന്തിന് ബന്ധമുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു.

Related News