ഒമാനില്‍ മലകയറുന്നതിനിടെ ഒരാൾ മരിച്ചു

  • 14/07/2022



മസ്‌കറ്റ്: ഒമാനില്‍ മലകയറുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സ്വദേശി മരിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലെ ജബല്‍ ഹാട്ടിലെ മലമുകളില്‍ വെച്ചായിരുന്നു അപകടം. മലകയറുന്നതിനിടെ താഴേക്ക് വീണാണ് സ്വദേശി മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ദുര്‍ഘടമായ വഴികള്‍ കടന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍ അതോറിറ്റി സംഘം സ്വദേശി പൗരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News