ഒമാനില്‍ വാദി മുറിച്ചു കടന്ന രണ്ടുപേര്‍ അറസ്റ്റില്‍

  • 14/07/2022



മസ്‌കറ്റ്: ഒമാനില്‍ വാദി മുറിച്ചു കടന്ന രണ്ടുപേര്‍ അറസ്റ്റില്‍. സോഹാര്‍ വിലായത്തിലെ വാദി അഹിന്‍ മുറിച്ചു കടന്ന രണ്ട് പൗരന്മാരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടങ്ങളൊഴിവാക്കാന്‍ വാദികള്‍ മുറിച്ചു കടക്കരുതെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിടിയിലായവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Related News