കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാൻ

  • 17/07/2022



മസ്‌കത്ത്:∙ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാൻ. 200ല്‍ പരം തസ്തികകളില്‍ വിദേശി തൊഴിലാളികളെ വിലക്കി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവിറക്കി. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയം തീരുമാനം. നിലവില്‍ നൂറില്‍ പരം തസ്തികകളില്‍ വിദേശികള്‍ക്ക് നിയമന വിലക്ക് നിലനില്‍ക്കുകയാണ്. അതേസമയം, പുതിയ ഉത്തരവ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നറിവായിട്ടില്ല.

സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച പ്രധാന മേഖലകൾ 

അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍.

Related News