ഒമാനിലെ വാദിയില്‍ രണ്ടുപേർ മുങ്ങി മരിച്ചു

  • 18/07/2022



മസ്‌കത്ത്:∙ ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ വാദിയില്‍ ഒഴുക്കില്‍ അകപ്പെട്ടു രണ്ടു സ്വദേശികള്‍ മരിച്ചു. റുസ്താഖ് വിലായത്തിലെ വാദി അല്‍ ഹിംലിയില്‍ ആയിരുന്നു സംഭവം. അപകടം നടന്ന ഉടനെ തന്നെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴി മധ്യ മരിക്കുകയായിരുന്നുവെന്നു സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബീച്ചില്‍ അകപ്പെട്ട നാലു കുട്ടികളെ രക്ഷപ്പെടുത്തി. സീബ് വിലായത്തിലെ അല്‍ അതൈബ ബീച്ചിലായിരുന്നു സംഭവം. രണ്ടു കുട്ടികളെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വിഭാഗവും മറ്റുള്ളവരെ നാട്ടുകാരുമാണു രക്ഷപ്പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു. 

Related News