ഭാര്യയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസ്

  • 21/07/2022

ലക്‌നൗ: സ്ത്രീയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

ആഗ്ര ജില്ലയിലാണ് സംഭവം. ജൂലൈ 14ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണിത്. 22 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ദൃശ്യത്തില്‍ കുസുമാ ദേവിയെ വലിച്ചിഴയ്ക്കുന്നതും കാണാം. 

ശ്യാംബിഹാരിയാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും ഒളിവില്‍ പോയിരിക്കുകയാണ്. ഇരുവരെയും കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു

Related News