മകൻ പ്രണയിച്ച് വിവാഹം ചെയ്തു; നാല് മാസം ഗർഭിണിയായ മരുമകളെ ഭർതൃമാതാവ് തീ കൊളുത്തി

  • 22/07/2022

ഹൈദരാബാദ്: നാല് മാസം ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീ കൊളുത്തി. മകൻ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്ന ഇവ‍ർ മരുമകളെ പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്.

ജൂലൈ 17ന് തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാ​ഗർ മണ്ഡലിൽ ആണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണ്.

Related News