ഷുവൈക്കിലെ 38 ​ഗ്യാരേജുകളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 23/07/2022

കുവൈത്ത് സിറ്റി: ഷുവൈക്ക് വ്യാവസായിക പ്രദേശത്ത് സംയുക്ത സുരക്ഷാ പരിശോധന നടത്തി പഞ്ചവത്സര കമ്മിറ്റി. ​ഗ്യാരേജുകളിലെയും വർക്ക് ഷോപ്പുകളിലെയും 38 വൈദ്യുതി കണക്ഷനുകളാണ് അധികൃതർ വിച്ഛേദിച്ചത്. പരിശോധനയിൽ പങ്കെടുത്ത വൈദ്യുതി മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ 38 മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. സുരക്ഷാ ക്യാമ്പയിനിൽ ട്രാഫിക്ക് വിഭാ​ഗം മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ രണ്ട് വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നിർദേശപ്രകാരം വ്യാവസായിക മേഖലകളിൽ പരിശോധനകൾ തുടരുകയാണെന്ന് ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. 600 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. സാങ്കേതിക പരിശോധന വിഭാ​ഗം അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. വ്യവസായ മന്ത്രാലയത്തിലെ ഇൻസെപ്കടർമാർ 34 നിയമലംഘനങ്ങളും കണ്ടെത്തി. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഒമ്പത് പേരെയും പിടികൂടാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News