അന്തരീക്ഷത്തിലെ ഈർപ്പത്തിന് കുറവ് വരുമെന്ന് കുവൈറ്റ് കാലാവസ്ഥ അറിയിപ്പ്

  • 23/07/2022

കുവൈത്ത് സിറ്റി: ശനിയാഴ്ച മുതൽ രാജ്യം വരണ്ട വടക്കൻ കാറ്റിന് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ഈർപ്പത്തിന് കുറവ് വരുമെന്നാണ് കാലാവസ്ഥ വിദ​ഗ്ധൻ മുഹമ്മദ് കരം അറിയിച്ചിട്ടുള്ളത്. ഏകദേശം 48 ഡി​ഗ്രി സെൽഷ്യസ് ആയിരിക്കും രാജ്യത്തെ താപനില. ജലബാഷ്പത്താൽ പൂരിതമാകുന്ന തെക്കുകിഴക്കൻ കാറ്റാണ് കുവൈത്തിനെ ബാധിച്ചതെന്നും ഇത് ഉയർന്ന അന്തരീ​ക്ഷ ഈർപ്പത്തിന് കാരണമായും കരം പറഞ്ഞു. ഓ​ഗസ്റ്റ് 23 വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവ് മേഖലയിലെ ഏറ്റവും ചൂടേറിയതാണെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News