വിദേശത്ത് നിന്ന് ഏറ്റവും അധികം പണം അയച്ചത് ഇന്ത്യയിലേക്ക്; ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട്

  • 23/07/2022

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 87 ബില്യൻ ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചതെന്ന് ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട്. ചൈനയും മെക്സിക്കോയും അടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇന്ത്യയേക്കാൾ വളരെ പിന്നിലാണ്. ഇന്ന് ലോകത്തിലെ എട്ടിൽ ഒരാൾ, ഏകദേശം ഒരു ബില്യൺ കുടിയേറ്റക്കാരാണുള്ളതെന്നാണ് അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ആരോഗ്യത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നത്. 

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് പണമയയ്ക്കൽ സ്വീകർത്താക്കൾ ഇന്ത്യ, ചൈന, മെക്സിക്കോ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണെന്ന്   ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ലെ കണക്കുകൾ പ്രകാരം 87 ബില്യൺ ഡോളറുമായി, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അയപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത് നിൽക്കുന്നു. 53 ബില്യൺ ഡോളറുകളുമായി ചൈനയും മെക്സിക്കോയുമാണ് രണ്ടാം സ്ഥാനത്ത്. 

യഥാക്രമം 36, 33 ബില്യൺ ഡോളറുകളുമായി ഫിലിപ്പിയൻസും ഈജിപ്തുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 2020ൽ പണമയക്കുന്നതിനുള്ള ഏറ്റവും വലിയ ഉറവിടം യുഎസ് ആയിരുന്നു. തുടർന്നുള്ള സ്ഥാനങ്ങളിൽ യുഎഇ, സൗദി അറേബ്യ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളായിരുന്നു. പണമയയ്ക്കൽ 2022ൽ വർധിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാഹത്തിന് ഏറ്റവും വലിയ അപകടസാധ്യതകൾ സൃഷ്ടിക്കുന്ന കൊവിഡ് 19 പോലുള്ള വെല്ലുവിളികൾ നിലനിൽക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News