ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ; കുവൈത്തിന് അറബ് ലോകത്ത് മൂന്നാം സ്ഥാനം

  • 23/07/2022

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ആ​ഗോള തലത്തിൽ കുവൈത്തിന് 59-ാം സ്ഥാനം. അറബ് ലോകത്ത് കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ​ഗ്ലോബൽ കൺസൾട്ടൻസിയായ ഹെൻലി തയാറാക്കിയ റിപ്പോർട്ട് പ്രകാരം മുൻകൂർ വിസയില്ലാതെ 96 രാജ്യങ്ങളിലാണ് കുവൈത്തി പാസ്പോർട്ട് ഉള്ളവർക്ക് പ്രവേശിക്കാൻ സാധിക്കുന്നത്. യുഎഇയാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. ആ​ഗോള തലത്തിൽ 15-ാം സ്ഥാനത്താണ് യുഎഇ.

യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് മുൻകൂർ വിസയില്ലാതെ 176 രാജ്യങ്ങളിലാണ് പ്രവേശിക്കാൻ സാധിക്കുന്നത്. അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഖത്തർ ആ​ഗോള തലത്തിൽ 57-ാം സ്ഥാനത്താണ്. 99 രാജ്യങ്ങളിൽ  മുൻകൂർ വിസയില്ലാതെ ഖത്തറി പാസ്പോർട്ട് ഉള്ളവർക്ക് പ്രവേശിക്കാം. ആ​ഗോള തലത്തിൽ 66-ാം സ്ഥാനം നേടിയ ബഹറൈൻ ആണ് അറബ് ലോകത്ത് നാലാം സ്ഥാനത്ത്. ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. വിലയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്‌പോർട്ട് ആണെങ്കിലും സിറിയൻ പാസ്‌പോർട്ട് പട്ടികയിൽ ഏറ്റവും താഴെയുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News