രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ നാല് കോടി

  • 23/07/2022

ദില്ലി: ഇന്ത്യയിലെ യോഗ്യരായ നാലു കോടിയാളുകള്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിന്‍ എടുക്കാത്ത ആളുകളുടെ എണ്ണവും ശതമാനത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലൈ 18 വരെയുള്ള കണക്കാണിത്. അതേസമയം ഇന്ത്യയിലെ 98 ശതമാനം പേര്‍ ഒരു ഡോസും 90 ശതമാനം പേര്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി ലോക്സഭയില്‍ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് വാക്സിനേഷന്‍ അമൃത് മഹോതവ്' എന്ന പേരില്‍ ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍ക്കി വരുന്നുണ്ട്. കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് 1,78,38,52,566 വാക്സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍ക്കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Related News