തർക്കമുണ്ടാകുന്ന സാഹചര്യത്തിൽ കുവൈത്തിലെ ​ഗാർഹിക തൊഴിലാളികളുടെ ട്രാൻസ്ഫർ അനുവദിക്കണമെന്ന് ആവശ്യം

  • 24/07/2022

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളികളുടെ കൈമാറ്റം അനുവദിക്കില്ലെന്ന് തീരുമാനം പുനപരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും മാൻപവർ അതോറിറ്റിയോടും ആവശ്യപ്പെട്ട് ഡൊമസ്റ്റിക്ക് ലേബർ അഫയേഴ്സ് വിദ​ഗ്ധൻ ബാസ്സം അൽ ഷമ്മാരി. ഇരു കക്ഷികളും തമ്മിൽ തർക്കം ഉണ്ടാവുകയും തൊഴിലുടമയുമായി തുടരാനാവില്ലെന്ന് തൊഴിലാളികൾ നിർബന്ധിതരാക്കപ്പെടുകയും നിയമപരമായി എല്ലാം ശരിയുമാണെങ്കിൽ ഗാർഹിക തൊഴിലാളികളുടെ കൈമാറ്റം അനുവദിക്കണമെന്നാണ് ആവശ്യം. 

ഇത്തരം സാഹചര്യത്തിൽ നാടുകടത്തൽ ആദ്യ മാർ​ഗമായി പരിഗണിക്കാതെ ഒരു തീരുമാനം പുറപ്പെടുവിക്കണം. തൊഴിലാളികളെ പുനർനിയോഗിച്ച് അവരിൽ നിന്ന് പ്രയോജനം നേടാനാണ് പരിശ്രമിക്കേണ്ടത്. ഇത് സാധ്യമല്ലെങ്കിൽ, പോകുന്നതിന് മുമ്പ് അവർക്ക് എല്ലാ കുടിശ്ശികയും ലഭിക്കണമെന്നും അൽ ഷമ്മാരി പറഞ്ഞു. തൊഴിലാളികളെ പുനരധിവസിപ്പിച്ച് അവരെ ഗാർഹിക, സ്വകാര്യ തൊഴിൽ വിപണിയിലേക്ക് തിരികെ കൊണ്ടുവരുന്നത് തൊഴിലാളി ക്ഷാമം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പരിഹാരങ്ങളിലൊന്നുമാണ്. 

കൂടാതെ, തൊഴിൽ വിപണിയുടെ സുസ്ഥിരതയ്ക്ക് ഉറപ്പാക്കും ഭൂരിഭാഗം തൊഴിലാളികളും നേരിടുന്ന അനീതിയും പോരായ്മകളും പരിഹരിക്കാനും സ്പോൺസർഷിപ്പ് സംവിധാനത്തിന്റെ പ്രതികൂല വശങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ നിരീക്ഷണങ്ങളിൽ നിന്ന് ഒഴിവാകാനും സാധിക്കുമെന്നും ബാസ്സം അൽ ഷമ്മാരി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News