കുവൈത്തിൽ കഴിഞ്ഞ വർഷം വിവാഹങ്ങളിലും വിവാഹമോചനങ്ങളിലുമുണ്ടായത് വൻ കുതിച്ചുചാട്ടം

  • 24/07/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി ഉയർത്തി പ്രതിസന്ധികളിൽ നിന്ന് കരകയറിയ കഴിഞ്ഞ വർഷം രാജ്യത്ത്  വിവാഹങ്ങളിലും വിവാഹമോചനങ്ങളിലുമുണ്ടായത് വൻ കുതിച്ചുചാട്ടമെന്ന് കണക്കുകൾ. അഞ്ച് വർഷത്തിനിടെ ഏറ്റവും അധികം വിവാഹങ്ങളും വിവാഹമോചനങ്ങളും നടന്ന വർഷമായിരിക്കുകയാണ് 2021. വിവാഹങ്ങളുടെ നിരക്ക് 28.9 ശതമാനമായി ഉയർന്നപ്പോൾ വിവാഹ മോചനങ്ങളുടെ നിരക്കിൽ 13.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ൽ ഒരു കക്ഷി കുവൈത്തി ആയിരുന്ന 13,804 വിവാഹങ്ങളാണ് നടന്നത്.

കുവൈത്തിയായ പുരുഷൻ കുവൈത്തി സ്ത്രീയെ വിവാഹം ചെയ്തതാണ് ഇതിൽ 11,322 കേസുകളും. കുവൈത്തി കുവൈത്തിയല്ലാത്ത സ്ത്രീയെ വിവാഹം ചെയ്ത കേസുകൾ 1783 ആണ്. കുവൈത്തി സ്ത്രീ കുവൈത്തിയല്ലാത്ത പുരുഷനെ വിവാഹം ചെയ്ത 699 കേസുകളുമുണ്ട്. അതേസമയം, 6,205 വിവാഹമോചന കേസുകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു.. കുവൈത്തി ഭാര്യ ഉൾപ്പെട്ട 5,144 വിവാഹമോചന കേസുകളും ഉൾപ്പെടാത്ത 1,061 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. 2020ൽ ആയിരുന്നു ഏറ്റവും കുറവ് വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News