കുവൈത്തിൽ ഇതുവരെ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 24/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇതുവരെ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ആ​ഗോള തലത്തിൽ ഇതിനകം 72 രാജ്യങ്ങളിലാണ് മങ്കി പോക്സ് പടർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും തയാറെടുപ്പുകൾ നടത്തണമെന്നും ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കുവൈത്തിലെ എപ്പി‍ഡമോളജിക്കൽ സാഹചര്യം വളരെ സുരക്ഷിതമാണെന്നാണ് ആരോ​ഗ്യ മന്ത്രാലയം ഉറപ്പ് നൽകുന്നത്. 

പ്രാദേശികമായും ആ​ഗോള തലത്തിലുമുണ്ടാകുന്ന എല്ലാ സംഭവവികാസങ്ങളും ആരോ​ഗ്യ അധികൃതർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മഹാമാരിയെ നേരിട്ട് വലിയ അനുഭവസമ്പത്ത് ഉള്ളവരാണ് രാജ്യത്തെ മെഡിക്കൽ, നേഴ്സിം​ഗ് സ്റ്റാഫുകൾ. അടിയന്തര ആരോഗ്യ അപകട സാഹചര്യങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിലെ നാഷണൽ സെന്റർ ഫോർ ദി ആപ്ലിക്കേഷൻ ഓഫ് ഇന്റർനാഷണൽ ഹെൽത്ത് റെ​ഗുലേഷൻസ് പ്രവർത്തിക്കുന്നുണ്ട്. ഇതിനി‌ടെ മങ്കി പോക്സിനെ ആ​ഗോള മഹാമാരിയായി ലോകാരോ​ഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News